കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെ.എഫ്.ഡി.സി ഫ്ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്. രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫ്ളിപ്കാർട്ട് പ്രതിനിധി ഡോ: ദീപു തോമസും കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ജോർജി പി മാത്തച്ചനും പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചു. കെ.എഫ്.ഡി.സി ചെയർപേഴ്സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു