
മനാമ: ബഹ്റൈനിലും ഖത്തറിലും വ്യോമാതിര്‍ത്തി അടച്ചിടയില് തുടരുന്നതിനാല്‍ ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേയ്സും വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
വ്യോമാതിര്‍ത്തി വീണ്ടും തുറക്കാന്‍ പറ്റിയ തരത്തില്‍ ചുറ്റുപാടുകള്‍ സുരക്ഷിതമാണെന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിക്കുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തുടരുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി.
സമാനമായ പ്രഖ്യാപനം ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്സും അറിയിച്ചു.


