
കൊല്ലം: കടയ്ക്കൽ ഗവ. യു. പി. എസി ലെ കുട്ടികൾ കടയ്ക്കൽ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പി.ടി. എ പ്രസിഡന്റ് സി. ദീപു, ഹെഡ് മാസ്റ്റർ ഹുമാംഷാ,മനോജ്, പി.റ്റി. എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

അൻപതോളം വരുന്ന കൊച്ചു കൂട്ടുകാർ ആണ് അര മണിക്കൂർ നേരം കൊണ്ട് വിവിധ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് പരിപാടി അവതരിപ്പിച്ചത്.

റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
