
മനാമ: മൂന്നാമത് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ ബഹ്റൈന്റെ ദേശീയ പതാകയുയര്‍ത്തി.
പതാകയുയര്‍ത്തല്‍ ചടങ്ങില്‍ ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുറഹ്മാന് സാദിഖ് അസ്കര്‍, ഗെയിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് യൂസഫ് ദുഐജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
