കൊല്ലം: കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന കമ്മിറ്റിയംഗം പ്രദീപ്, മഹിളാ നേതാവ് ഹണി തുടങ്ങിയവര്‍ക്കാണ് സസ്പെന്ഷന്. അന്വേഷണ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബെനഡിക്ടാണ് ഫോണ്‍കോള്‍ റെക്കോഡ് മാധ്യമങ്ങളിലെത്തിച്ചതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പ്രദീപ് മന്ത്രിയെ ഫോണ്‍ വിളിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പെണ്‍കുട്ടി നല്കിയ പരാതി ഹണി വിറ്റോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രന് കുറ്റക്കാരനല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
