ബാംഗ്ലൂർ:ബെംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും 2017ലെ കൊലപാതകക്കേസിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഇവര്‍ ചില ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്ഫോടനത്തിന്റെ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് പേര്‍ക്കായി സിസിബിയും തിരച്ചില്‍ നടത്തിവരികയാണ്.
Trending
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
- ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
- പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നല്‍കണം; ആവശ്യമുന്നയിക്കാന്‍ പ്രോസിക്യൂഷന്
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
