കോഴിക്കോട് : എടവണ്ണയിൽ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ, ഗഫൂർ തൂവക്കാട് , കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി, സഹോദരൻ എന്നിവർക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂർ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തി. സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Trending
- കേരള ശ്രീ ജേതാവായ ആശാ പ്രവര്ത്തക ഷൈജ ബേബി മന്ത്രി വീണാ ജോര്ജിനെ കണ്ട് സന്തോഷം പങ്കുവച്ചു
- ബഹ്റൈനിൽ ‘MyGov’ ആപ്പ് വഴി ഐ.ഡി. കാർഡ്, ജനന സർട്ടിഫിക്കറ്റ് സേവനങ്ങൾ ലഭ്യം
- സ്വകാര്യ ബസ് പെര്മിറ്റ് കേസ്; സര്ക്കാരിന്റെയും കെ.എസ്.ആര്.ടി.സി.യുടെയും അപ്പീല് തള്ളി ഹൈക്കോടതി
- രാഷ്ട്രീയമുള്ള രണ്ടു പേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ല, അത് വെറുമൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗെന്ന് മുഖ്യമന്ത്രി
- സ്കൂള് വിദ്യാര്ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്
- കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; നീണ്ടകര സ്വദേശിയായ പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു
- 4 വയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വാർഷിക ഇഫ്താർ സംഗമം നടത്തി