ജാന്‍സി: ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് അഞ്ചു പേര് മരിച്ചു. ബുലന്ദ്ഷഹറിലെ ജീത്ഗാര്‍ഹി ഗ്രാമത്തിലാണ് ദുരന്തം. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കുല്‍ദീപ് എന്നയാള്‍ വിതരണം ചെയ്ത മദ്യം കഴിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേര്‍ മരണത്തിനു കീഴടങ്ങി.പ്രദേശത്ത് നാളുകളായി അനധികൃത മദ്യനിര്‍മാണവും വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ നാല് പോലിസുകാരെ സസ്പന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.


