സലാല: ഒമാനിലെ സലാലയിൽ കടലിൽ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ചയായിരുന്നു അപകടം.
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ അൽ മുഗ്സൈൽ ബീച്ചിന്റെ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. അതേ സമയം അപകടത്തിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Summary: Five Indians, including three children, are missing after falling into the sea in Oman