
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായി വരുത്തേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ നല്‍കുന്നതിനുള്ള സഞ്ജീവ ഘോഷ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൈമാറി. കുടിശിക ക്ഷേമനിധി തുക പിരിച്ചെടുക്കുന്നതിന് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി, ഒരുമിച്ച് അടക്കാനുള്ള സംവിധാനം, സമ്പൂർണ ഡിജിറ്റലൈസേഷൻ, പ്രകൃതിക്ഷോഭ സമയങ്ങളിലെ സഹായം തുടങ്ങി 47 ശുപാര്‍ശകളാണ് കമ്മീഷന് മുന്നോട്ട് വെച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമവും പ്രയോജനപ്രദവും ആക്കുന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണയിലുള്ള കാര്യമാണെന്നും ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
