
മനാമ: ബഹ്റൈനില്‍ നിരോധിക്കപ്പെട്ട ബോട്ടം ട്രോളിംഗ് വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായി.
കടലില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നത് കണ്ടെത്തിയെന്ന തീരരക്ഷാസേനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ അധികൃതര്‍, ഇന്ത്യന്‍ പൗരരായ മത്സ്യബന്ധനത്തൊഴിലാളികളുള്ള ബോട്ട് കണ്ടെത്തി. അധികൃതരെ കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ കൈവശം പുതുതായി പിടിച്ച ചെമ്മീന്‍ ഉണ്ടായിരുന്നു. അത് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
