മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം.
ഇന്നലെ നടന്ന മൽസരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. ലീഗിൽ മുംബൈയുടെ തുടർച്ചയായ രണ്ടാം വിജയവും ആർസിബിയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണ് ഇത്.
ആർസിബി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം മുംബൈ 14.2 ഓവറിൽ
തന്നെ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഹയ്ലി മാത്യൂസിന്റെയും നാറ്റ് സ്കിവര്‍ ബ്രണ്ഡിന്റെയും പ്രകടനമാണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്. ഹയ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടർച്ചയായ രണ്ടാം തവണയും ഹയ്ലി 38 പന്തിൽ 77 റൺസെടുത്ത് പുറത്താകാതെ നിന്നു. 29 പന്തിൽ 55 റൺസാണ് നാറ്റ് സ്കിവര്‍ അടിച്ചെടുത്തത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഉണ്ടാക്കിയ 114 റൺസിൻ്റെ കൂട്ടുകെട്ട് ആർസിബിയുടെ പ്രതീക്ഷകൾ തകർത്തു. യസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്.