തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബർ 4ന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അന്നേ ദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കുമെന്ന് തുറമുഖ മന്ത്രി പറഞ്ഞു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കാണ് ആദ്യ കപ്പലിന്റെ യാത്ര. തുറമുഖത്തിനായി ആകെ നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായിട്ടുണ്ട്. ബർത്ത് നിർമാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Trending
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്
- മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
- ബഹ്റൈന്‍ ബജറ്റ്: സര്‍ക്കാര്‍, പാര്‍ലമെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
- ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു