സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടനാണ്
ദേവ് മോഹന്‍. താരം സിനിമയില്‍ സജീവമാകുകയാണ്. വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ദേവ് മോഹനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പന്ത്രണ്ട്’ ഒരുങ്ങുന്നു.
ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്, ഊരാളി മാര്ട്ടിന്,ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്ബൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു. സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.