നവാഗത സംവിധായകൻ നിതിൻ നാരായണൻ യുവ നായകന്മാരിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന മാനവിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പെഷ്യൽ 21. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഷാർവിയാണ്. സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് സ്പെഷ്യൽ 21 . ഗേറ്റ്വേ ഫിലിംസ് ഗ്രൂപ്പിന്റെ ബാനറിൽ എസ് കെ നായർ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനി രാംദാസൻ നിര്‍വ്വഹിക്കുന്നു. ജൂലി ഹെൻഡ്രിയാണ് ചിത്രത്തിലെ നായിക. റിയാസ് ഖാൻ, രഞ്ജിത്ത്, മിഥുൻ മുരളി, എംഎൻസി ബോസ്, ശ്രീധരൻ നമ്പൂതിരി, രവി നായർ , ദിവ്യ, നിഖിൽസാജ്, വന്ദന എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പി ആർ ഓ മീഡിയ വൺ കൺസൾട്ടന്റ്.


