
മനാമ: ഓഗസ്റ്റ് 10ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഫിഷ്ത് അല്‍ ജാരിമിന്റെ കിഴക്കന്‍ മേഖലയില്‍ വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
നാവികര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ഡ്രില്‍ സമയത്ത് പ്രദേശത്തിന് സമീപം പോകുന്നത് ഒഴിവാക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.
