
മനാമ: ബഹ്റൈനിലെ ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് നവംബര്‍ 23ന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ആ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.


