കാഞ്ഞിരവേലി: മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനുമായ ചേരിക്കുന്നേൽ സദാശിവൻനായരുടെ വീടിനും റേഷൻ കടയ്ക്കും നേരേ പടക്കമെറിഞ്ഞതായി പരാതി. ബുധൻ രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തിൽ സദാശിവൻനായരുടെ ഭാര്യയും റേഷൻകട ലൈസൻസിയുമായ പുഷ്പകുമാരി ആറന്മുള പൊലീസിൽ പരാതി നൽകി. ഇവരുടെ വീടിനു 50 മീറ്റർ അകലെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ രാത്രി പ്രവർത്തകർ ഉണ്ടായിരുന്നു. ഇതിൽ നേരിട്ടറിയാവുന്ന 2 എൽഡിഎഫ് പ്രവർത്തകരാണു പടക്കം എറിഞ്ഞതെന്നു പരാതിയിൽ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ പടക്കം പൊട്ടിച്ചപ്പോൾ തെറിച്ചു വീടിനു സമീപം വീണതാണെന്നാണ് അധികൃതരുടെ പക്ഷം. വീടിനു മുൻപിലുള്ള റേഷൻകടയുടെ മുൻപിലായി മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് 2 പടക്കം വീണു പൊട്ടിയത്. മണ്ണെണ്ണയ്ക്കു തീപിടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കടയുടെ പുറകിലുള്ള വീടിനു മുൻപിലും പടക്കം വീണു. ആറന്മുള സിഐ സി.കെ.മനോജിന്റെ നേതൃത്വത്തിൽ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി