
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 800ഓളം വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന അമാന്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ ഉസാമ ബഹാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതൊഴിവാക്കാന്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും വാഹനങ്ങള്‍ക്ക് യഥാസമയം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനങ്ങളിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, കേടായ ഭാഗങ്ങള്‍, എണ്ണ ചോര്‍ച്ച എന്നിവ പരിശോധിച്ച് ആവശ്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. വേനല്‍ക്കാലത്ത് താപനില ഉയരുന്നതും ഇന്ധന ചോര്‍ച്ചയും കൂടിയാകുമ്പോള്‍ തീപിടിത്തത്തിന് സാധ്യതകളേറെയാണ്.
പെര്‍ഫ്യൂമുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, ക്യാമ്പിംഗ് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വാഹനത്തില്‍ ഉപേക്ഷിച്ച് പുറത്തുപോകരുതെന്നുംഅദ്ദേഹംപറഞ്ഞു.
