
മനാമ: ബഹ്റൈനിലെ സല്‍മാനിയില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം അണച്ചു. വീട് ഏറെക്കുറെ കത്തിനശിച്ചു.
ഒരു മുറിയിലെ എയര്‍കണ്ടീഷനിംഗ് യൂണിറ്റില്നിന്നുണ്ടായ തീപ്പൊരി പടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടിലെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തീ പടര്‍ന്നുപിടിച്ചതോടെ വീട്ടുകാരും വീട്ടുജോലിക്കാരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘമമെത്തി തീയണച്ചു.
