കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈല്‍സില്‍ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തത്തിനു തുടക്കം. ഉപഭോക്താക്കളും ജീവനക്കാരും ഉടന്‍ കടയില്‍നിന്നു മാറി. സ്കൂള്‍ തുറക്കാന്‍ പോകുന്ന സമയമായതിനാല്‍ യൂണിഫോം തുണിത്തരങ്ങളുടെ വന്‍ ശേഖരമടക്കം കടയിലുണ്ടായിരുന്നു. തീ ഇതിലേക്കു പടര്‍ന്ന് ആളിക്കത്തിയതോടെ സമീപത്തെ കടകളിലുള്ളവരും ഒഴിഞ്ഞു. കടകളിലേറെയും എ.സി. ആയതിനാല്‍ അടച്ചുമൂടിയ നിലയിലാണ്. അതും തീപിടിത്തം നിയന്ത്രിക്കുന്നതിനു തടസ്സമായി. ടെക്സ്റ്റൈല്‍സിന്റെ എ.സിയിലേക്കു പടര്‍ന്ന തീ അതിവേഗം മറ്റു കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
ആദ്യം രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സാണ് എത്തിയത്. തീ നിയന്ത്രിക്കാനാവാതെ വന്നതോടെ കൂടുതല്‍ അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി. കെട്ടിട സമുച്ചയത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലേക്കും തീ പടര്‍ന്നതോടെ കൂടുതല്‍ ആശങ്കയായി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും റോഡ് അടയ്ക്കുകയും ചെയ്തു. നഗരം പുക മൂടിയ അവസ്ഥയിലാണ്.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

