
മനാമ: ബഹ്റൈനിലെ കര്‍ബാബാദില്‍ ഒരു വീട്ടില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയില്‍ സൂചന ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.


