മനാമ: ബഹ്റൈനിലെ ഹാജിയാത്ത് പ്രദേശത്തെ ഒമ്പത് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം.
30 വയസ്സുള്ള ഒരു ഭിന്നശേഷിക്കാരനും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബാല്‍ക്കണിയില്‍നിന്ന് വീണ 48 വയസ്സുള്ള അദ്ദേഹത്തിന്റെ അമ്മയുമാണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കുട്ടിയുടെ നില തൃപ്തികരമാണ്. സിവില്‍ ഡിഫന്‍സ് ടീം എത്തി തീയണച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ് സിവില്‍ ഡിഫന്‍സിന്റെ ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്ത വിവരം ലഭിച്ചത്. 10 മിനിറ്റിനുള്ളില്‍ സിവില്‍ ഡിഫന്‍സ് ടീം എത്തി. കനത്ത പുകയില്‍ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തി. 116 താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി. തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.
Trending
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു

