
മനാമ: ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെ തങ്ങളുടെ സംഭരണശാലകളിലൊന്നില്‍ ഒരു ടാങ്കിന് തീപിടിച്ചതായി ബാപ്കോ എനര്‍ജിസ് അറിയിച്ചു.
തീ പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അടിയന്തര പ്രതികരണ സംഘങ്ങള്‍ ഉടനടി പ്രവര്‍ത്തിച്ചു. സംഭവം നിയന്ത്രിക്കാനും സ്ഥലം സംരക്ഷിക്കാനും സിവില്‍ ഡിഫന്‍സ് സംഘവും ബന്ധപ്പെട്ട അധികാരികളും ഒരുമിച്ചു പ്രവര്‍ത്തിച്ചു. കമ്പനിയുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബാപ്കോ വ്യക്തമാക്കി.


