
മനാമ: ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ബാപ്കോ എനര്‍ജിസ് റിഫൈനറിയിലെ ഒരു യൂണിറ്റില്‍ തീപിടിത്തമുണ്ടായി.
തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിഫൈനറി പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ പുരോഗമിക്കുകയാണ്.


