
മനാമ: മനോരമയിലെ ഒരു വീട്ടില്‍ ഇന്നലെ തീപിടിത്തമുണ്ടായി.
വിവരമറിഞ്ഞ് ഉടന്‍ എത്തിയ സിവില്‍ ഡിഫന്‍സ് സംഘം അതിവേഗം തീയണച്ചു. ആര്‍ക്കും പരിക്കില്ല.
സിവില്‍ ഡിഫന്‍സ് സംഘം അതിവേഗം പ്രവര്‍ത്തിച്ചതിനാല്‍ അയല്‍ വീടുകളിലേക്ക് തീ പടരുന്നത് തടയാനായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.


