
മനാമ: ബഹ്റൈനിലെ അല്‍ ദെയിറില് വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.


