
മനാമ: ബഹ്റൈനിലെ അഅ്ലിയില് ഒരു വീട്ടില്‍ തീപിടിത്തമുണ്ടായി.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീയണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.


