ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ മൂന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്നിബാധ. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്ത് എത്തിയിരുന്നു.
ഉച്ചയ്ക്ക് ശേഷം 1.17നാണ് ഇത് സംബന്ധിച്ച അടിയന്തര സന്ദേശം കമാന്‍ഡ് റൂമില്‍ ലഭിച്ചതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. ഉച്ചയ്ക്ക് 2: 15 ഓടെ പരിക്കുകളൊന്നുമില്ലാതെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞു.