മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഒരു വാർഡിൽ തീപിടിത്തം.
ഡ്യൂട്ടിയിലുള്ള മെഡിക്കൽ, ടെക്നിക്കൽ ജീവനക്കാരുടെ അടിയന്തര ഇടപെടലിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം എത്തി തീ നിയന്ത്രണവിധേയമാക്കിയതായി സർക്കാർ ആശുപത്രി വകുപ്പ് അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയാണ് തീപിടിത്തമുണ്ടാക്കിയത്. അയാൾക്ക് പൊള്ളലേറ്റു. മറ്റൊരു രോഗിക്ക് പുക ശ്വസിച്ച് പരിക്കേറ്റു. മറ്റു രോഗികൾ, ജീവനക്കാർ, സന്ദർശകർ എന്നിവർക്കൊന്നും പരിക്കേറ്റിട്ടില്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആളുകളെ ഒഴിപ്പിക്കൽ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് സർക്കാർ ആശുപത്രി വകുപ്പ് അധികൃതർ അറിയിച്ചു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും

