കംബോഡിയ: കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റു.
തായ്ലൻഡ് അതിർത്തിക്കടുത്തുള്ള പൊയിപ്പറ്റിലെ കാസിനോ ഹോട്ടലായ ഗ്രാൻഡ് ഡയമണ്ട് സിറ്റിയിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തുടർന്ന് തീ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി തായ്ലൻഡിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെ അയച്ചതായും പരിക്കേറ്റവരെ തായ്ലൻഡിലെ സാകായിയോ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.