കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മാലിന്യൂക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ കൂടുതൽ അഗ്നിശമന സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ മുമ്പും നിരവധി തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.