റിയാദ്: സൗദി അറേബ്യയിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ തീപിടിത്തം. തീ പിടിത്തത്തിൽ ഒരു ഫാക്ടറിക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. 15 തൊഴിലാളികൾക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവില്‍ ഡിഫന്‍സിന്റെ മേല്‍നോട്ടത്തില്‍ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഇന്ന് പുലർച്ചെ 12.16 നാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ വിവരം റെഡ് ക്രസന്റ് കണ്ട്രോള് റൂമില്‍ എത്തി. ഉടനടി സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് ആളപായം കുറച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരെ റിയാദിലെ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ മറ്റുള്ളവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.