
മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിച്ച ഫിന്‍ടെക് ഫോര്‍വേഡ് 2025 (എഫ്.എഫ്. 25) എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ വലിയ ആഘോഷത്തോടെ സമാപിച്ചു,
ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവരടക്കം ഏകദേശം 2,000 പേര് പങ്കെടുത്തു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 38 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു.
സൗദി അറേബ്യ, യു.എ.ഇ, യു.കെ, അമേരിക്ക, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്ന് പങ്കാളിത്തമുണ്ടായി. മുന്‍ ബിനാന്‍സ് സി.ഇ.ഒ. ചാങ്പെങ് സാവോ, ഷാസാം സഹസ്ഥാപകന്‍ ധീരജ് മുഖര്‍ജി എന്നിവരടക്കം 40ലധികം പേര് പരിപാടിയില്‍ സംസാരിച്ചു. 36 ഫിന്‍ടെക് കമ്പനികളില്‍നിന്നുള്ള 70 പ്രതിനിധികളും പങ്കെടുത്തു.
