
മനാമ: സിംഗപ്പൂര്‍ എക്സ്പോയില്‍ ഇന്നാരംഭിച്ച സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവല്‍ 2025ല്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങളെക്കുറിച്ച് ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച പ്രദര്‍ശനം ശ്രദ്ധ നേടുന്നു.
സിംഗപ്പൂരുമായുള്ള നിക്ഷേപബന്ധം ശക്തിപ്പെടുത്താനും നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വളര്‍ച്ച എന്നിവയ്ക്കുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് ഇവിടെ ബഹ്റൈന്‍ പവലിയന് (ഹാള്‍ 5, ബൂത്ത് 5ഡി 33) ഒരുക്കിയത്.
സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിലൂടെ ഗള്‍ഫ് മേഖലയുടെ വളര്‍ച്ചയ്ക്കുള്ള ലോഞ്ച്പാഡ് എന്ന നിലയില്‍ ബഹ്റൈന്റെ അതുല്യമായ പങ്ക് എടുത്തുകാണിക്കുന്നതാണ് പ്രദര്‍ശനമെന്ന് ഇ.ഡി.ബിയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദലാല്‍ ബുഹെജ്ജി പറഞ്ഞു.


