
മനാമ: ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷന്റെ അമ്പത്തിരണ്ടാം പതിപ്പ് ഫെബ്രുവരി 15ന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിക്കും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ ഫൈന്‍ ആര്‍ട്സ് പ്രസ്ഥാനത്തിന്റെ പാതയില്‍ ഗുണപരമായ മാറ്റത്തിന് കാരണമായി ഉയര്‍ന്നുവരുന്ന ദൃശ്യാനുഭവങ്ങള്‍, സമകാലിക ആവിഷ്കാരങ്ങള്‍ എന്നിവയുണ്ടാകും. എഴുപതിലധികം കലാകാരര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ദൃശ്യകലകളിലെ വ്യതിരിക്തമായ ശൈലികളും നൂതന സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുന്നു പെയിന്റിംഗ്, ശില്പം, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ആര്‍ട്ട്, ഇന്സ്റ്റലേഷന് ആര്‍ട്ട് എന്നിവ പ്രദര്‍ശനത്തിന് മാറ്റുകൂട്ടും.


