
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ നിയമം ലംഘിച്ച് പരസ്യം നല്‍കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴയോ തടവോ ശിക്ഷയായി നല്‍കാനുള്ള നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
ഈ കുറ്റത്തിന് 50 ദിനാര്‍ പിഴ ചുമത്താന്‍ 1973ല്‍ കൊണ്ടുവന്ന നിയമമാണ് നിലവിലുള്ളതൊന്നും ഇത് പുതിയ കാലത്തിന് അനുയോജ്യമല്ലെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് പാര്‍ലമെന്റില്‍ പറഞ്ഞു. പുതിയ നിയമം പിഴയോ തടവോ വിധിക്കാന്‍ ജഡ്ജിക്ക് അധികാരം നല്‍കുന്നതാണ്. തവുശിക്ഷ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല.
നിയമവിരുദ്ധമായ പരസ്യങ്ങള്‍ നഗരങ്ങളുടെ ഭംഗി ഇല്ലാതാക്കുകയും ചില സന്ദര്‍ഭങ്ങളില്‍ വാഹനമോടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന മുനിസിപ്പാലിറ്റിയില്‍ മാത്രം ഏകദേശം 11,000 പരസ്യ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
