കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാൽ നിയന്ത്രണങ്ങൾ ഉടനടി ആവശ്യമില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. “പ്രതീക്ഷിക്കുന്നത് പോലെ പണലഭ്യത ഉണ്ടായാല്‍, ട്രഷറി നിയന്ത്രണത്തിന്റെ ആവശ്യമില്ല. അർഹിക്കുന്ന കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് ബുദ്ധിമുട്ടിന് കാരണം. മാധ്യമങ്ങൾ ഇത് പറയണം. സാമ്പത്തിക ബുദ്ധിമുട്ട് എന്നതിനർത്ഥം ഖജനാവ് അടച്ചുപൂട്ടും എന്നല്ല. ഓവർ ഡ്രാഫ്റ്റ് ആവശ്യമാണെന്ന് കരുതുന്നില്ല. ഓവർ ഡ്രാഫ്റ്റ് നിയമപരമാണ്” അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കുമൊപ്പം നിൽക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Trending
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്