തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേർക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്ത്താക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു. കാസ്പിൽ സംസ്ഥാനത്തെ ദരിദ്രരും ദുര്ബലരുമായ 41.96 ലക്ഷം കുടുംബങ്ങള് ഉൾപ്പെടുന്നുണ്ട്. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവര്ഷം അഞ്ച് ലക്ഷം രൂപയാണ് നല്കുന്നത്. ഒരു കുടുംബത്തിലെ മുഴുവന് വ്യക്തികള്ക്കോ അല്ലെങ്കില് ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന് അർഹതയുണ്ട്. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാ സഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില് ഹജ്ജ് ഓണ്ലൈന് രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന് കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില് പുതിയ അദ്ധ്യയനവര്ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള് സന്ദര്ശിച്ചു
- നിര്ണായക മത്സരത്തില് കൊല്ലം സെയ്ലേഴ്സിന് തകര്ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ