മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ ബഹ്റൈന്‍ മലയാളികള്‍ക്കായി ‘പവിഴദ്വീപിലെ പാട്ടുമത്സരം 2024’ എന്ന പേരില്‍ ഒരു സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. 21 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ഈ മത്സരത്തില്‍ മൂന്ന് റൗണ്ടുകളാണുള്ളത്. ആദ്യ റൗണ്ടില്‍, മത്സരയോഗ്യമായ എല്ലാ പാട്ടുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേര്, ജൂണ്‍ 21ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന രണ്ടാം റൗണ്ട് ലൈവ് പെര്‍ഫോമന്‍സിലേക്കും, അതില്‍ നിന്നും ആറു പേര് ഫൈനല്‍ റൗണ്ടിലേക്കും തിരഞ്ഞെടുക്കപ്പെടും.
ആദ്യ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം; ഒരു മലയാള സിനിമാ ഗാനം ആലപിച്ചു മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു അതിന്റെ വീഡിയോ അയച്ചു തരിക. പാട്ടു വിഡിയോകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2024 ജൂണ്‍ 8. കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും 34646440, 34353639, 33610836 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Trending
- 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ പുതിയ സ്കൂളുകള്‍ക്കും വിപുലീകരണത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം
- അല്‍ ദാന നാടക അവാര്‍ഡ്: ജൂറിയെ പ്രഖ്യാപിച്ചു
- സാറിലെ അപകടം: വാഹനമോടിച്ചത് ലഹരിയിലെന്ന് കണ്ടെത്തല്‍; വിചാരണ 23ന് തുടങ്ങും
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം