
മനാമ: ബഹ്റൈന്‍ സിനിമാ ക്ലബ് ‘ഷോര്‍ട്ട് ഫിലിംസ്, ഗ്രേറ്റ് സ്റ്റോറീസ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ബഹ്റൈന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു.
ബഹ്റൈനില്‍നിന്നും വിദേശത്തു നിന്നുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സിനിമാ പ്രൊഫഷണലുകള്‍, സാംസ്കാരിക- മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നു.
മേളയില്‍ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ചലച്ചിത്ര നിര്‍മ്മാണം, സര്‍ഗ്ഗാത്മകത, സിനിമയിലെ നവീകരണം എന്നിവ സംബന്ധിച്ച ശില്പശാലകളും ചര്‍ച്ചാ സമ്മേളനങ്ങളുമുണ്ട്. മേള നവംബര്‍ 4ന് സമാപിക്കും.


 
