തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് സിനിമകളുടെ സഹസംവിധായനായി പ്രവർത്തിച്ചിണ്ട്.
അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
