
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ മൃഗസ്നേഹിയായ ഫിലിപ്പീനി യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.
ഒരു റെസ്റ്റോറന്റില്‍ പാചകക്കാരിയായിരുന്ന 39കാരി ആ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിഞ്ഞത്. രാവിലെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങുന്ന ഇവര്‍ വഴിയില്‍ പലയിടങ്ങളില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ വെച്ച ശേഷം ആവശ്യക്കാരെ വിവരമറിയിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.


