തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ഉല്‍സവ ബത്ത ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്ന ബത്തയിലാണ് വര്‍ദ്ധന വരുത്തിയത്. ക്ഷേമനിധിയിലെ സജീവമായ ആറായിരം അംഗങ്ങള്‍ക്ക് പുതുക്കിയ ഉല്‍സവ ബത്ത ലഭിക്കും.
ഇതിനു പുറമെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നല്‍കും. ജൂലൈ മാസത്തില്‍ നല്കിയ പ്രത്യേക ധന സഹായത്തിനു പുറമെയാണിത്. ഓണക്കാല അവധികള്‍ ആരംഭിക്കുന്നതിനു മുമ്പായി ഉല്‍സവ ബത്തയുടെയും അധിക ധനസഹായത്തിന്റെയും വിതരണം പൂര്‍ത്തിയാക്കാന്‍ രജിസ്ട്രേഷന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.