
മനാമ: ബാപ്കോ എനര്‍ജിസ് ബഹ്റൈന്‍ സീസണ് എന്‍ഡുറന്‍സ് 8 മണിക്കൂര്‍ എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെയില്‍ ഫെരാരി ഡ്രൈവേഴ്സ് ആന്റ് മാനുഫാക്ചറേഴ്സ് കിരീടങ്ങള്‍ നേടി. സാഖിറില്‍ ട്രിപ്പിള്‍ ടോപ്പ് ഫൈവ് ഫിനിഷോടെ സ്ഥാനമുറപ്പിച്ചു.
1972ല്‍ ലോക സ്പോര്‍ട്സ് കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിനു ശേഷമുള്ള പ്രാന്‍സിംഗ് ഹോഴ്സിന്റെ ആദ്യത്തെ ആഗോള എന്‍ഡുറന്‍സ് റേസിംഗ് വിജയമാണിത്. നിര്‍മ്മാതാക്കളുടെ വിഭാഗത്തില്‍ ഏറ്റവുമടുത്ത എതിരാളിയായ ടൊയോട്ടയേക്കാള്‍ 74 പോയിന്റ് മുന്നിലാണ് ഫെരാരി.
ഫെരാരിയുടെ മൂന്ന് ക്രൂകള്‍ ഡ്രൈവേഴ്സ് സ്റ്റാന്‍ഡിംഗിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
സീസണിലെ അവസാന മത്സരത്തില്‍ ടൊയോട്ട വിജയിച്ചു.


