
മനാമ: ബഹ്റൈനില്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവന ഫീസ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ ഫീസിന് സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട എം.പിമാര്‍ക്ക് രേഖാമൂലം നല്കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ലൈസന്‍സിംഗ് പ്രക്രിയയിലൂടെയും പരിചരണ നിലവാരത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അവരുടെ ലൈസന്‍സിംഗ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളും സാങ്കേതിക, സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും മറുപടിയില്‍ പറയുന്നു.


