
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണം മൂലം തകര്‍ന്ന ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്ക് ഫീസിളവ് നല്‍കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, മുനിസിപ്പല്‍ ഫീസുകള്‍ താല്‍ക്കാലികമായി ഒഴിവാക്കിക്കൊടുക്കാനാണ് നിര്‍ദേശം. മുഹമ്മദ് ജനാഹി, അഹമ്മദ് ഖരാത്ത, അഹമ്മദ് അല്‍ സല്ലൂം, മംദൂഹ് അല്‍ സാലിഹ്, ഹസ്സന് ബുഖാമസ് എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ബഹ്റൈന്‍ നേരെയുണ്ടായ ആക്രമണങ്ങളും അതുമൂലമുണ്ടായ വിപണി സമ്മര്‍ദ്ദങ്ങളും ചെറുകിട- ഇടത്തരം ബിസിനസുകളെ ബാധിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. വിതരണ മാര്‍ഗങ്ങള്‍ തകര്‍ന്നതും ദൈനംദിന ചെലവുകള്‍ വര്‍ധിച്ചതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചിട്ടുണ്ടെന്ന് ജനാഹി പറഞ്ഞു.


