
മനാമ: ബഹ്റൈനിലെ ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ സമര്‍പ്പിത സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിച്ചു.
ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ. വഹീബ് അഹമ്മദ് അല്‍ കാജയില്നിന്ന് 44 ജീവനക്കാര്‍ മെമന്റോകള്‍ ഏറ്റുവാങ്ങി. സ്കൂളിന്റെ തുടര്‍ച്ചയായ വിജയത്തിന് നല്കിയ കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം ജീവനക്കാരെ അഭിനന്ദിച്ചു. ചെയര്മാന് ഷക്കീല്‍ അഹമ്മദ് ആസ്മി ജീവനക്കാരുടെ സമര്‍പ്പണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും നന്ദി പറഞ്ഞു.
സ്ഥാപനത്തില്‍ 20 വര്‍ഷത്തെ സമര്‍പ്പിത സേവനം പൂര്‍ത്തിയാക്കിയ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് തയ്യബിനെ പ്രത്യേകം ആദരിച്ചു. മാനേജ്മെന്റ് ഒരുക്കിയ ഉച്ചഭക്ഷണത്തോടെയാണ് പരിപാടി അവസാനിച്ചത്.
