മനാമ: സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്സിഐഎ) മുഹറഖിലെ ഫാത്തിമ അൽ ഹൗതി പള്ളി ഉദ്ഘാടനം ചെയ്തു. എസ്സിഐഎ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സുന്നി എൻഡോവ്മെൻറ് കൗൺസിൽ ഡോ.ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി, എസ്സിഐഎ സെക്രട്ടറി ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ-ഷോമാലി, സുന്നി എൻഡോവ്മെൻറ് കൗൺസിൽ, സുന്നി എൻഡോവ്മെൻറ് ഡയറക്ടറേറ്റ് എന്നിവയിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി നടപ്പാക്കിയതിൽ അൽ-ഷോമാലി സന്തോഷം പ്രകടിപ്പിക്കുകയും മത സ്മാരകം തുറന്നതിന് പിന്തുണ നൽകിയ പ്രദേശത്തെ പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, അറിവ്, നന്മ, സദ്ഗുണം എന്നിവ പ്രചരിപ്പിക്കുന്നതിൽ പള്ളികൾ പ്രധാന പങ്ക് വഹിക്കുന്നതായും മൂല്യങ്ങൾ, ധാർമ്മികത, സംസ്കാരം, സ്വത്വം എന്നിവ ഏകീകരിക്കാനുള്ള സ്ഥലങ്ങലാണ് പള്ളികളെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളെ സേവിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ താൽപ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
ഫാത്തിമ അൽ ഹൗതി പള്ളി ബിഡി 772,000 ചിലവാക്കിയാണ് പുനഃർനിർമ്മിച്ചത്. 1795 മീറ്റർ നീളമുള്ള പള്ളിയിൽ 1500 ഓളം പേരെ ഉൾകൊള്ളാൻ സാധിക്കും. രണ്ടു നിലയിലായി നിർമിച്ച പള്ളിയുടെ താഴത്തെ നിലയിൽ പ്രധാന പ്രാർത്ഥനാ ഹാൾ, സ്ത്രീകൾക്കായുള്ള ഒരു പ്രാർത്ഥനാ സ്ഥലം എന്നിവ ഉൾപ്പെടുന്നു. ഒന്നാം നിലയിൽ ഒരു പ്രാർത്ഥനാ മുറി, ഒരു വിശുദ്ധ ഖുറാൻ മെമ്മറൈസേഷൻ സെന്റർ, ഒരു വുദു മുറി എന്നിവയും രണ്ടാം നില ഇമാമിന്റെയും മ്യൂസിന്റെയും താമസത്തിനായിട്ടാണ് അനുവദിച്ചിരിക്കുന്നത്.