തിരുവനന്തപുരം: വിഭിന്ന ശേഷിക്കാരായ കുട്ടികൾ മറ്റുള്ളവരെപ്പോലെ കഴിവുള്ളവരാണെന്നും അവരുടെ കഴിവുകൾ മനസ്സിലാക്കി പ്രോർത്സാഹിപ്പിച്ച അതുല്യ വ്യക്തിത്വമാണ് ജവഹർലാൽ നെഹ്റുവിൻ്റെതെന്ന് സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെൻ്റലി രിട്ടർഡഡ് ഡയറക്റ്റർ ഫാദർ തോമസ് ഫെലിക്സ് പറഞ്ഞു. ആൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സ്, തിരുവനന്തപുരത്ത് കുട്ടികൾക്കായി നടത്തിയ വ്യക്തിത്വ വികസന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ പരിശീലനവും പഠിപ്പും ഉള്ള കുട്ടികൾക്ക് ജീവിതത്തിൽ ഒന്നും ഒരു തടസ്സമല്ല എന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന ചടങ്ങിൽ ഡോ.വിജയലക്ഷ്മി,പി. എസ്.ശ്രീകുമാർ, രാകേഷ് മോഹൻ, പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.
